കനത്തവേനലിലും ആശ്വാസം നല്കി കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം; തടാകം സംരക്ഷിക്കാന്‍ ഇനിയും നടപടിയാകുന്നില്ല

Featured Thrissur
തൃശൂര്‍: ചാലക്കുടി വൈന്തല കണിച്ചാംതുറയിലെ ഓക്‌സ്‌ബോ തടാകം കനത്ത വേനലിലും പ്രദേശവാസികള്‍ക്ക് ആശ്വാസം നല്കുന്നു. മറ്റ് ജലാശയങ്ങളെല്ലാം വറ്റി വരളുമ്പോഴും ഓക്‌സ്‌ബോ തടാകത്തിലെ ജനവിതാനത്തിന് കുറവ് വന്നിട്ടില്ല. മതിയായ സംരക്ഷണം ലഭിക്കാതെ തടാകം നാശത്തിന്റെ വക്കിലാണെങ്കിലും സമീപപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഈ തടാകം പരിഹാരമാകുന്നുണ്ട്. പ്രളയത്തിന് ശേഷമാണ് തടാകത്തില്‍ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നത്.

മറ്റ് ജലാശയങ്ങളിലെ ജലവിതാനം കാര്യമായ തോതില്‍ താഴുമ്പോഴും ഈ തടാകത്തില്‍ ജലനിരപ്പില്‍ മാറ്റമുണ്ടായിട്ടില്ല. ഈ തടാകം ഉപയോഗപ്പെടുത്തി കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചാല്‍ വേനലില്‍ പ്രദേശത്ത് നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകും. ഓക്‌സ്‌ബോ തടാകം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Source

See also  തൃശൂര്‍ ജില്ലയില്‍ പോലീസ് ലഹരിവേട്ട ശക്തമാക്കും; 60 പേര്‍ കൂടി പിടിയില്‍