കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: കാസർകോട് സ്വദേശി പിടിയിൽ

Breaking News

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് സ്വദേശി ഇബ്രാഹിം റിയാസിനെയാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഏകദേശം 90 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

ദുബായിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കിലോ സ്വർണവും ഡിയോഡ്രന്റ് കുപ്പിയിൽ 267 ഗ്രാം സ്വർണ്ണവും കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്ത് സ്വർ‍ണ്ണക്കടത്ത് വർദ്ധിക്കുന്നുവെന്ന് കസ്റ്റംസ് റിപ്പോർട്ടിന് പിന്നാലെയാണ് കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്. മെയ് മുതൽ നിരവധി തവണ അനധികൃതമായി കടത്തിയ സ്വർണ്ണം കരിപ്പൂരിൽ വച്ച് പിടികൂടിയിട്ടുണ്ട്. മെയ്യിൽ കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 ഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു.

കേസിൽ ഭട്കൽ സ്വദേശി മുഹമ്മദ് ഇമ്രാൻ, മാംഗളൂർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരിൽ നിന്നും 45 ലക്ഷം രൂപ വില മതിക്കുന്ന ആറ് ഗുളികകൾ വീതമാണ് പിടിച്ചെടുത്തത്.

See also  ആ​ശ​ങ്ക അ​ക​ലു​ന്നു; ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്ക് നി​പ്പ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം