കര്‍ഷക ആത്മഹത്യയെ കുറിച്ച് ചോദിച്ചാലും ബി.ജെ.പിയുടെ ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നുമാത്രം: കനയ്യ കുമാര്‍

National

മഹാരാഷ്ട്ര: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി.ജെ.പിക്ക് പറയാനുള്ളത് ആര്‍ട്ടിക്കിള്‍ 370 കുറിച്ച് മാത്രമെന്നും എന്ത് ചോദ്യത്തിനും ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നാണെന്നും കനയ്യ കുമാര്‍. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഓരോ സംസ്ഥാനത്തും നിലവിലുള്ള അടിയന്തരശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരമാണ്. എന്നാല്‍, ആ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഉയര്‍ത്തിക്കൊണ്ടുവരണം. ബിജെപിയോട് ഇപ്പോള്‍ എന്ത് ചോദിച്ചാലും ഇപ്പോള്‍ ഒരേയൊരു ഉത്തരമാണ് കൊടുക്കുന്നത്. ആര്‍ട്ടിക്കിള്‍ 370. കര്‍ഷകര്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നുചോദിച്ചാല്‍ ബിജെപിയുടെ ഉത്തരം 370 എന്നാണ്. രണ്ടുകോടി തൊഴില്‍ എന്തേ ഉണ്ടാക്കിയില്ല എന്ന് ചോദിച്ചാലും അതുതന്നെ ഉത്തരം. പതിനഞ്ചുലക്ഷം എന്തേ ഞങ്ങളുടെ അക്കൗണ്ടില്‍ വന്നില്ല എന്ന് ചോദിച്ചാലും ബിജെപിക്ക് 370 എന്ന ഒരുത്തരം മാത്രമേ വോട്ടര്‍മാരോട് പറയാനുള്ളൂ എന്നും കനയ്യ പറഞ്ഞു.
യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കാന്‍ ബിജെപി മടിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ബിജെപി വര്ഷങ്ങളായി ജനങ്ങളുടെ മനസ്സിനെ മരവിപ്പിച്ചു വെച്ചിരിക്കുകയാണ്. ആര്‍ക്കു വേണമെങ്കിലും വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ട്. അത് ബുദ്ധിപൂര്‍വം വിനിയോഗിക്കണം എന്നുമാത്രമാണ് തനിക്ക് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

See also  എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ത്രികക്ഷിമുന്നണിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് രാവിലെ 11.30ന് പരിഗണിക്കും