കാസര്‍കോട് ഉരുള്‍പൊട്ടല്‍; മാറി താമസിക്കാന്‍ നിര്‍ദേശം

Breaking News

കാസര്‍കോട്:കൊന്നക്കാട് മാലോത്തിനടുത്ത് വനത്തില്‍ ഉരുള്‍പൊട്ടി. മലവെളളം കുത്തിയൊലിച്ച് വരുന്നതിനാല്‍ തേജസ്വനി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.നീലേശ്വരം പഞ്ചായത്തിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.വെളളരിക്കുണ്ട് താലൂക്കില്‍ ചൈത്രവാഹിനി പുഴലിയും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തുലാവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.

See also  പശ്ചിമ ബംഗാളിലും ഒഡിഷയിലും ബിജെപിക്ക് വൻകുതിപ്പ്; തമിഴ്നാട്ടിൽ ഡിഎംകെ