തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഉണ്ടാകുമോ?

Featured Thrissur
തൃശ്ശൂര്‍പൂരത്തിന്റെ പകിട്ട് അത്രയും തല ഉയര്‍ത്തി നില്‍ക്കുന്ന ഗജ കേസരികളാണ്. ആ പകിട്ടിന് മാറ്റു കൂടുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പൂരങ്ങളൂടെ അവിഭാജ്യ ഘടകമായ ഗജ വീരനെ കാണുമ്പോഴാണ്. ആന പ്രേമികളുട ഹരമാണ് രാമരാജന്‍ എന്നു വിളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കഴിഞ്ഞിട്ടേ ബാക്കി ഉള്ള ആനകള്‍ വരൂ. കേരളത്തിലെ നാട്ടാനകള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രാമചന്ദ്രന് കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആന എന്ന ഖ്യാതിയും നെറ്റിപ്പട്ടമായി ചാര്‍ത്തി കിട്ടിയിട്ടുണ്ട്.
READ  കഞ്ചാവ് വില്പന; ഏഴുപേര്‍ അറസ്റ്റില്‍