3E അക്കാദമി സബ് ജൂനിയർ ഫുട്ബോൾ- സെമി ഫൈനൽ ഇന്ന് (19 -05 -2019 )

Featured Football Sports Thrissur

മെയ് 17ന് വെള്ളിയാഴ്ച്ച നടന്ന 3E അക്കാദമി സബ് ജൂനിയർ ഫുട്ബോൾ മത്സരങ്ങളിൽ റെഡ്സ്റ്റാർ കുട്ടനെല്ലൂർ തൃശ്ശൂർ ജില്ലാ പോലീസ് B ടീമിനെയും രണ്ടാമത് മത്സരത്തിൽ എളമക്കര ഫുട്ബോൾ അക്കാദമി FC മണ്ണുത്തിയെയും തോൽപ്പിച്ചു
മൂന്നാമത് മത്സരത്തിൽ ഡോൺ ബോസ്കോ മണ്ണുത്തി ത്യശ്ശൂർ ജില്ലാ പോലീസ് A ടീമിനെ തോൽപ്പിച്ചു

അവസാനം നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ പഞ്ചായത്തിലെ സബ് ജൂനിയർ ടീമുകളായ GSS വള്ളിശ്ശേരിയെ ഉദയാ ക്ലബ്ബ് അവിണിശ്ശേരി 1:1 സമനിലയിൽ തളച്ചു അതിന് ശേഷം നടന്ന പെനാൽട്ടി ഷൂട്ടൌട്ടിലൂടെ ഉദയാ ക്ലബ്ബ് അവിണിശ്ശേരി വിജയിച്ചു

നാളെ നാലു മണിക്ക് സെമി ഫൈനലിൽ എളമക്കര Fഅക്കാദമിയും റെഡ്സ്റ്റാർ കുട്ടനെല്ലൂരും ഏറ്റുമുട്ടും രണ്ടാമത് മത്സരത്തിൽ മണ്ണുത്തി, ഡോൺ ബോസ്കോ FC യും ഉദയാ ക്ലബ്ബും ഏറ്റുമുട്ടും

അതിന് ശേഷം ജൂനിയർ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ നടക്കും അതിൽ ആദ്യ കളിയിൽ ചൈതന്യ പുത്തൻകാടും ഗ്ലാമർ ബോയ്സ് മരത്താക്കരയും ഏറ്റുമുട്ടും രണ്ടാമത് സെമിഫൈനലിൽ ബ്രദേർസ് ആനക്കല്ലും തൃശ്ശൂർ ജില്ലാ പോലീസ് ജൂനിയർ ടീമും ഏറ്റുമുട്ടും

ലൂസേർസ് ഫൈനലും ഫൈനലും ഞായറാഴ്ച്ച നടക്കും

എല്ലാവരെയും പന്തിന് പിറകെ പായുന്ന കുഞ്ഞി കാലുകൾക്ക് ആവേശം പകരാനായി എത്തിചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ഞായറാഴ്ച്ച 4 മണിക്ക് ടൂർണ്ണമെന്റിന്റെ കലാശക്കൊട്ട് ” ഫൈനൽ നടക്കുന്നതാണ്

അതിന് ശേഷം ആനക്കല്ല് സെന്ററിൽ വച്ച് സമ്മാനദാനവും നടക്കും
കളി കാണാൻ വരുന്ന കാണികൾക്കായി അവിണിശ്ശേരിയുടെ സ്വന്തം പത്രം “ജനോപകാര വാർത്തകൾ ,,
(https://www.facebook.com/janopakara.varthakal) നൽകുന്ന ബെസ്റ്റ് ഫോട്ടോ ഓഫ് ടൂർണ്ണമെന്റ് മത്സരവും നടത്തുന്നു കളികൾ കണ്ട് നിങ്ങളുടെ മൊബൈലിൽ നിങ്ങളെടുക്കുന്ന ഫോട്ടോകളിൽ നിന്ന് മികച്ച മൂന്ന് ഫോട്ടോകൾ നിങ്ങൾക്ക് “ജനോപകാര വാർത്തകൾ ” എന്ന ഫേസ്ബുക്ക് ഐഡിയിൽ അപ് ലോഡ് ചെയ്യുക
അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ഫോട്ടോക്ക് ഞായറാഴ്ച്ച സമ്മാനദാന ചടങ്ങിൽ സമ്മാനം നൽകുന്നു

കൂടാതെ ടൂർണ്ണമെന്റുകളിലെ മികച്ച ഗോളി, ടോപ് സ്കോറർ ഓഫ് ടൂർണ്ണമെന്റ് , ബെസ്റ്റ് പ്ലേയർ ഓഫ് ദി ടൂർണ്ണമെന്റ് എന്നിവർക്കും സമ്മാനങ്ങൾ നൽകുന്നതാണ്

READ  താനൂര്‍ ഇസ്ഹാഖ് വധക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

എല്ലാവരും കൃത്യസമയത്ത് മൈതാനത്തിൽ എത്തി കുട്ടികൾക്ക് കയ്യടികളുമായി പോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു