കുതിരാനില്‍ വീണ്ടും വാഹനാപകടം, ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്!

Breaking News Featured Thrissur

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും വാഹനാപകടം, ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്!

തൃശൂര്‍: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും വാഹനാപകടം. ഇന്നലെ ലോറികള്‍ കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചതോടെ കുതിരാന്‍ പ്രദേശത്ത് രാവിലെ ഏഴു മണിക്കൂറോളം യാത്രികര്‍ കുടുങ്ങി. ദേശീയപാതയായതിനാല്‍ ചരക്കുവാഹനങ്ങളും സ്വകാര്യ കാറുകളും ധാരാളമായുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നോടെ വഴക്കുമ്പാറയില്‍ ചരക്കുലോറി ഗട്ടറില്‍ പെട്ട് ബ്രേക്കു പൊട്ടി മിനിലോറിയില്‍ ഇടിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ഇതോടെ ഇരു വാഹനങ്ങളും റോഡില്‍ കുടുങ്ങി.

തൃ

ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറികളും മിനി ടെ ബോയുമാണ് പുറകിലായി കൂട്ടിയിടിച്ചത്. സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി പ്രമോദ് (28), മിനിടെബോയുടെ ഡ്രൈവര്‍ പാലക്കാട് എലപ്പുള്ളി നൊച്ചിക്കാട് സജീവ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രമോദിന്റെ പരുക്ക് ഗുരുതരമുള്ളതാണ്. ഇരുകാലുകളും ഒടിഞ്ഞ നിലയിലാണ്.പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം എട്ട് മണിക്കൂറോളം ഭാഗീകമായി സ്തംഭിച്ചു.

മണ്ണുത്തിയില്‍ നിന്നും ക്രയിന്‍ കൊണ്ട് വന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് പകല്‍ പതിനൊന്നരയോടു കൂടി ഗതാഗതം പുന:സ്ഥാപിച്ചത്.ഗതാഗത കുരുക്കിനെ തുടര്‍ന്ന് ഇരു ദിശയിലേക്കും വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീണ്ടുകുരുക്കു രൂക്ഷമായതോടെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ പല ബസുകളും ട്രിപ്പ് റദ്ദാക്കി. ഈ വഴി സര്‍വീസ് നടത്തിയിരുന്ന ചരക്കുലോറികളും വഴിയോരത്ത് ഒതുക്കി. ഇതോടെ വാഹനയാത്രയിലും തടസമുണ്ടായി. ചുവന്നമണ്ണ് മേല്‍പാലം മുതല്‍ വാണിയമ്പാറ വരെ ആറു കി.മീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കു ഗുരുതര പരുക്കേറ്റു.

ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പിന്നീട് ക്രെയിന്‍ കൊണ്ടുവന്ന് ലോറികള്‍ മാറ്റി. വഴുക്കുമ്പാറ ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് യാത്രാഭീഷണി രൂക്ഷമാക്കിയിരിക്കുകയാണ്. കുതിരാന്‍ ക്ഷേത്രത്തിന്റെ അടുത്ത് റോഡിലേക്കു കുന്നിടിയാതിരിക്കാന്‍ ദേശീയപാത അതോറിറ്റി നേരിട്ടു രംഗത്തിറങ്ങി. മഴ കനത്താല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നു ആശങ്കയുണ്ട്.

തുരങ്കപാത കരാര്‍കമ്പനി ഇവിടെ നിര്‍മാണപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെയാണ് വന്‍ കുരുക്കു നിത്യസംഭവമായത്. മഴ വന്നാല്‍ കുന്നിടിഞ്ഞു വീണ്ടും യാത്രാ തടസമുണ്ടാകാനിടയുണ്ടെന്നു വ്യക്തം. മണ്ണിടിച്ചില്‍ തടയാന്‍ അടിയന്തര നടപടികളെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇവിടെ തുരങ്കപാത നിര്‍മിക്കുന്ന പ്രവൃത്തിയും പൂര്‍ണ സ്തംഭനത്തിലാണ്. സംസ്ഥാന സര്‍ക്കാരിനും കാര്യമായ രീതിയില്‍ ഇടപെടാനാകുന്നില്ല. മന്ത്രി ജി.സുധാകരന്‍ മുമ്പു വിഷയത്തില്‍ ഇടപെട്ടു കരാറുകാര്‍ക്ക് സമയബന്ധിതമായി പണി തീര്‍ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതെല്ലാം പാളി. പിന്നീട് മന്ത്രിയും തിരിഞ്ഞുനോക്കിയിട്ടില്ല.