ഒരു കിലോ ഉള്ളി 25 രൂപ ; വില്‍പ്പന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്ക്

National Top News

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്ളിവില്‍പ്പന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ വിജയനഗരിയിലാണ് സംഭവം.
വിപണിയില്‍ കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്കാണ് ആന്ധ്രാ സര്‍ക്കാര്‍ വില്‍ക്കുന്നത്.
വില്‍പ്പന കേന്ദ്രത്തിന്‍റെ ഗേറ്റ് തുറക്കുന്നയുടന്‍ ആളുകള്‍ തിക്കിത്തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ അപകടം ഉണ്ടായി നിരവധിപേര്‍ക്ക് പരിക്കേറ്റു.

READ  പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി