അബ്‌ദുള്ളക്കുട്ടി ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍

Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ വിട്ടു ബി.ജെ.പിയിലെത്തിയ മുന്‍ എം.എല്‍.എയും മുന്‍ എം.പിയുമായ എ.പി. അബ്‌ദുള്ളക്കുട്ടിയെ പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ളയാണ്‌ ഇക്കാര്യം അറിയിച്ചത്‌.
ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷ സ്‌ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ അബ്‌ദുള്ളക്കുട്ടി പ്രതികരിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ ബി.ജെ.പിയിലേക്ക്‌ അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
സി.പി.എമ്മിനെ പ്രതിനിധീകരിച്ച്‌ എം.പിയും കോണ്‍ഗ്രസിന്റെ എം.എല്‍.എയുമായ ശേഷമാണ്‌ അബ്‌ദുള്ളക്കുട്ടി ബി.ജെ.പിയുടെ നിര്‍ണായകപദവിയില്‍ എത്തുന്നത്‌.

See also  മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമെന്ന് ദുല്‍ഖര്‍ സല്‍മാൻ