വനിതാ പോലീസുകാരെ ഫോണിൽ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ

Crime Thrissur

തൃശൂർ:സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഫോണിൽ നിരന്തരം അസഭ്യം വിളിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തുമ്പ പുറമ്പോക്ക് വീട്ടിൽ ജോസിനെ (29)യാണ് തൃശൂർ എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മൂന്നുമാസമായി ഫോണിൽ അസഭ്യം വിളിക്കുകയായിരുന്നു. എസ്.ഐ. സിന്ധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എ.എസ്.ഐ. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകൾ, പിങ്ക് പോലീസ്, വനിതാ ഹെൽപ്പ് ലൈൻ, വനിതാ സെൽ എന്നീ ഓഫീസുകളിലേക്കും വനിതാ പേലീസുകാരുടെ ഔദ്യോഗിക നമ്പറുകളിലേക്കും വിളിച്ച് അസഭ്യം പറയലാണ് ഇയാളുടെ പതിവ്. തിരുവനന്തപുരം ജില്ലയിൽ ഇയാളുടെ പേരിൽ പതിനഞ്ചും എറണാകുളത്തും തൃശൂർ സിറ്റിയിലും രണ്ടുവീതവും കേസുകളുണ്ട്. ഐ.പി.എസ്. ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്.

See also  കനത്തവേനലിലും ആശ്വാസം നല്കി കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം; തടാകം സംരക്ഷിക്കാന്‍ ഇനിയും നടപടിയാകുന്നില്ല