ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം; ആക്സിസ് ബാങ്കിന്‍റെ എടിഎം കുത്തിതുറന്നു

Crime Thrissur

തൃശൂര്‍: ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം. ആക്സിസ് ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് പണം എടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ചെറിയ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ ജില്ലയില്‍ എടിഎം കവര്‍ച്ചാശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നതിന്‍റെ സൂചനയാണിത്. ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.
രാത്രിയിലും ആള്‍സഞ്ചാരമുളള പ്രദേശമാണിത്. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാൻ ഇവര്‍ക്ക് കഴിഞ്ഞില്ല.
എടിഎമ്മില്‍ സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല. പരിസരത്തുളള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മാസങ്ങള്‍ക്ക് മുമ്പ് കൊരട്ടിയിലെ എടിഎം കൊള്ളയടിച്ച് പണം കവര്‍ന്നിരുന്നു. കൊണ്ടാഴിയിലും കഴിഞ്ഞയാഴ്ച എടിഎം കവര്‍ച്ചാശ്രമം നടന്നിരുന്നു. എടിഎം കവര്‍ച്ചാസംഘം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്.

See also  കോണ്‍ഗ്രസിനു ചരിത്രം സ്വന്തം; പ്രതാപത്തോടെ ടി.എന്‍.