അയോദ്ധ്യ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്ലീങ്ങള്‍ക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി

Breaking News National

ന്യുഡല്‍ഹി: അയോദ്ധ്യ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു.
തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതല്‍ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

READ  തൃശൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍