ഇന്ന് മുതല്‍ കര്‍ശന പരിശോധന; ഇരുചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം

Kerala Top News

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് (ഞായറാഴ്ച) മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.
പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്താതെ താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളും ഉണ്ടാകും. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല.

See also  റോഡ് സുരക്ഷ ബോധവൽക്കരണ പ്രചാരണ പരിപാടി.