രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ എൻഡിയെയുടെ വ്യക്തമായ കുതിപ്പ്. 200ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് എല്ലാ സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. വൈകുന്നേരത്തോടെ ഏകദേശ ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക ഫല പ്രഖ്യാപനം രാത്രിയിലേക്കും ഒരുപക്ഷേ മേയ് 24 രാവിലെയിലേക്കും നീണ്ടു പോകാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്.
