ഷെല്‍ട്ടര്‍ അഞ്ചങ്ങാടിയിൽ വേണ്ട: സി.മുസ്താഖലി

Thrissur

ചാവക്കാട്:ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതിദുരന്തങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കടപ്പുറം അഞ്ചങ്ങാടിയില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖലി താലൂക്ക് വികസനസമിതിയില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയോടു ചേര്‍ന്ന് നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഷെല്‍ട്ടര്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. കടലില്‍ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് സംസ്ഥാന രജിസ്‌ട്രേഷനു പുറമെ, കേന്ദ്ര ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള കേന്ദ്രനീക്കം മത്സ്യത്തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. തൊഴിലാളികളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കണമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

See also  കാണികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി കാൽപ്പന്തുകളിയിലെ കുട്ടി കൊമ്പൻമാർ ഏറ്റുമുട്ടി