പരാഗ്വയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകർത്ത് ബ്രസീൽ സെമി ഫൈനലിൽ

Featured Sports

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പരാഗ്വയ്‌ക്കെതിരെ മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ വിജയം കൊത്തിയെടുത്ത് കാനറിപ്പക്ഷികള്‍. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാള്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ കിക്കെടുത്ത ഗോമസിനെ തടുത്തിട്ട ഈലിസ് വിജയം ബ്രസീലിന്റെ കൈപിടിയിലോതുക്കുകയായിരുന്നു. ഗോമസിന്റെ കിക്ക് തകര്‍പ്പന്‍ സേവിലൂടെ തടുത്തിടുകയായിരുന്നു.

വില്യന്‍, മാര്‍ക്വഞ്ഞോസ്, കുട്ടീഞ്ഞോ, എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ഫിര്‍മിനോടുടെ കിക്ക് പാഴായി. പരാഗ്വയുടെ ഗോണ്‍സലസും കിക്ക് പാഴാകകിയതിനാല്‍ ബ്രസീല്‍ വിജയമുറപ്പിച്ചു. ജീസസ് അവസാന കിക്ക് ഗോള്‍ ആക്കിയതോടെ കാനറികള്‍ ആഹ്ലാദ നൃത്തം ചവിട്ടി.

സ്‌കോര്‍ (3-4) കളിയുടെ തുടക്കം മുതല്‍ ബ്രസീലിന്റെ മുന്നേറ്റങ്ങളെ പരാഗ്വന്‍ പ്രതിരോധം തടയിടുകയായിരുന്നു. ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ സേവുകള്‍ക്ക് ആദ്യ പകുതി സാക്ഷിയായി. പരാഗ്വന്‍ ബസ്പാര്‍ക്കിംഗില്‍ കുഴഞ്ഞ ബ്രസീലിന് ആദ്യ പകുതിയില്‍ സമനിലയില്‍ പിരിയേണ്ടി വന്നു. കളിയുടെ അമ്പത്തിയെട്ടാം മിനുട്ടില്‍ പ്രതിരോധതാരം ഫാബിയാന്‍ ഫാല്‍ബുവാനെക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് പരാഗ്വയ്ക്ക് തിരിച്ചടിയായി. ഗോള്‍ ബോക്‌സിന് തൊട്ടടുത്ത് നിന്നുള്ള ഫൗള്‍ പെനാള്‍ട്ടിയാകാതെ രക്ഷപ്പെട്ടത് പരാഗ്വയുടെ ഭാഗ്യമാണ്.

ഫൗളിന് ലഭിച്ച ഫ്രീകിക്ക് വലതു പോസ്റ്റിന് തൊട്ടുരുമ്മി പോയെങ്കിലും ഗോളായില്ല. പിന്നെയൊരിക്കല്‍ പോലും പത്ത് പേരുമായി കളിച്ച പരാഗ്വയ്ക്ക് മുന്നേറാന്‍ സാധിച്ചില്ല. ബ്രസീലിനാവട്ടെ പാരാഗ്വന്‍ ഗോള്‍ മുഖത്ത് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ജീസസിനും കുട്ടീന്യോക്കും ലഭിച്ച തുറന്ന അവസരങ്ങള്‍ പോലും ഗോളാക്കാന്‍ സാധിച്ചില്ല.

ഗോള്‍മുഖത്ത് പരാഗ്വന്‍ താരങ്ങള്‍ തീര്‍ത്ത പ്രതിരോധ ലയം കാനറികള്‍ക്ക് ഭേദിക്കാനായില്ല. 86 ആം മിനുട്ടില്‍ പെനാള്‍ട്ടിയെന്ന് പരാഗ്വന്‍ താരത്തിന് ബ്രസീല്‍ ഗോള്‍മുഖത്തും അവസരം ലഭിച്ചു. 87 ആം മിനുട്ടില്‍ കുട്ടിന്യോയുടെ ഫ്രീകിക്ക് ഗോളെന്നു കരുതിയത് പരാഗ്വന്‍ ഗോളി ഫെര്‍മാന്ഡസ് തടഞ്ഞിട്ടു. 88 ആം മിനുട്ടില്‍ വില്യനും അവസരങ്ങള്‍ തുലച്ചു. 90 ആം മിനുട്ടില്‍ വില്യന്റെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു.