കടലാക്രമണത്തില്‍ പൊങ്ങി വന്നത് രണ്ട് വര്‍ഷമായി തെളിയാതെ കിടന്ന കേസിന്റെ തുമ്പ്

Crime Featured

തിരൂര്‍: മലപ്പുറത്തെ തീരദേശ പ്രദേശങ്ങളില്‍ ഇന്നലെ കടലാക്രമണം രൂക്ഷമായിരുന്നു. രാവിലെ മുതല്‍ തിരമാലകള്‍ കടലിലേക്ക് വീശിയടിച്ച കയറുകയായിരുന്നു. ഇത് തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഏറെ നാളായി അന്വേഷിക്കുന്ന ഒരു കേസില്‍ തുമ്പ് ഉണ്ടായതിന്റെ ആശ്വാസത്തിലവണ് തിരൂര്‍ പോലീസ്. രാഷ്ട്രീയ വിരോധത്തില്‍ തട്ടിക്കൊണ്ട് പോയി കടപ്പുറത്ത് കുഴിച്ചിട്ട ഒരു ബുള്ളറ്റാണ് കലാക്രമണത്തില്‍ പുറത്ത് വന്നത്.
ശക്തമായ കാറ്റില്‍ തിരമാലകള്‍ വീശിയടിച്ചപ്പോഴാണ് പറവണ്ണ കടപ്പുറത്ത് ബുള്ളറ്റ് ബൈക്കിന്റെ ഒരു ഭാഗം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ വന്ന് പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ടതാണെന്ന് വ്യക്തമായത്. ശക്തമായ തിരമാലയില്‍ മണ്ണ് മാറിയപ്പോഴാണ് ബൈക്ക് പൊങ്ങിവന്നത്. ഉടന്‍ തന്നെ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് കൂട്ടായ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ കുഞ്ഞുട്ടിയില്‍ നിന്ന് തട്ടിയെടുത്ത് കൊണ്ടുപോയ വണ്ടിയാണ് ഇതെന്ന് വ്യക്തമായത്.
പറവണ്ണയിലെ ഭാര്യ വീട്ടില്‍ പോയി തിരച്ച് വരുമ്പോഴാണ് ഒരു സംഘം ആളുകള്‍ കുഞ്ഞുട്ടിയെ തടഞ്ഞ് നിര്‍ത്തി ബുള്ളറ്റ് ബലമായി കൊണ്ടുപോയത്. തീരദേശ മേഖലയിലെ രാഷ്ട്രീയ വിരോധമാണ് ബുള്ളറ്റ് തട്ടിക്കൊണ്ട് പോകാനും കുഴിച്ചിടാനും കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
രണ്ട് വര്‍ഷമായി നടന്ന ഈ സംഭവത്തിന് പ്രതികളെ കണ്ടത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കേസിന്റെ അന്വേഷണം എങ്ങും എത്താതെ നിന്നപ്പോഴാണ് കടലാക്രമണം ബുള്ളറ്റ് കണ്ടെത്താന്‍ പോലീസിന് സഹായകരമായത്. പുര്‍ണ്ണമായും വണ്ടി നശിച്ചതിനാല്‍ ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നിരന്നാലും വണ്ടി കിട്ടയതോടെ പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

See also  പരാഗ്വയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകർത്ത് ബ്രസീൽ സെമി ഫൈനലിൽ