പൗരത്വ നിയമഭേദഗതി: എന്‍ഡിഎക്കുള്ളില്‍ ഭിന്നത രൂക്ഷം; ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിക്കുന്നു

National Top News

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി എന്‍ഡിഎക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. എന്‍ഡിഎ ഘടകകക്ഷികളായ ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിച്ചതോടെയാണ് എന്‍ഡിഎയില്‍ പ്രതിസന്ധി ശക്തമായത്.
പാകിസ്താന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളിലെ അഭയാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മുസ്ലീം വിഭാഗത്തില്‍പെട്ടവരെ ഒഴിവാക്കരുതെന്നാണ് ശിരോമണി അകാലിദളിന്റെ ആവശ്യം. എല്ലാവര്‍ക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദര്‍ശനത്തിന് എതിരാണ് പുതിയ നിയമമെന്നും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് വ്യക്തമാക്കി.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയാണ് ജെഡിയുവിന്റെ പ്രതിഷേധം. ഈ സാഹചര്യത്തില്‍ എന്‍ഡിഎ അടിയന്തിരമായി യോഗം വിളിക്കണമെന്നും ജെഡിയു വക്താവ് കെ.സി. ത്യാഗി പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

READ  ഡബിള്‍ സെഞ്ച്വറിയടിച്ച് ഉള്ളി വില; രാജ്യ ചരിത്രത്തില്‍ ആദ്യം