മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങുമായി കേന്ദ്രസർക്കാര്‍; പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്

National Top News

ന്യൂഡൽഹി: രാജ്യത്തെ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രസർക്കാർ. പ്രതിഷേധങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള പ്രോഗ്രാം നിയമാവലികൾക്ക് വിരുദ്ധമായുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്നാണ് സർക്കാരിന്റെ കർശന നിർദേശം.
രാജ്യത്തെ നിയമവാഴ്ചയെ തകർക്കും വിധമുള്ള ദേശവിരുദ്ധ പ്രതിഷേധങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത തകർക്കും വിധമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിടരുതെന്നും നിർദേശമുണ്ട്. രാജ്യത്തെ ധാർമിക ജീവിതം തടസപ്പെടുത്തും വിധം ചില സംഘങ്ങളും വ്യക്തികളും നടത്തുന്ന നടത്തുന്ന പ്രതിഷേധങ്ങളും വിമർശനങ്ങളും പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്.

See also  15 ല്‍ 12 ഇടത്ത് ബിജെപി ; ഭരണം ഉറപ്പാക്കി യെദ്യൂരപ്പ സര്‍ക്കാര്‍ ; കര്‍ണാടകയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനും തിരിച്ചടി