ശിശുദിനാഘോഷം സംഘടിപ്പിച്ചു

Local News Thrissur

പുന്നയൂര്‍ക്കുളം: അണ്ടത്തോട് മേഖലയിലെ അംഗന്‍വാടികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്നാരംഭിച്ച ശിശുദിനറാലി വടക്കേക്കാട് എസ്ഐ കെ.അബ്ദുൽഹക്കീം ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അണ്ടത്തോട് വെച്ച് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്ക് അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്‌ സമ്മാനങ്ങൾ നൽകി. ശിശുദിന പരിപാടികൾക്ക് വാര്‍ഡ് മെമ്പര്‍ ജയന്തി, വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളായ പ്രകാശന്‍, സുഹൈൽ അബ്ദുള്ള, ഫിറോസ്, അമൽ കൃഷ്ണ, ഷുക്കൂർ, റാഷിമോൻ, ജാസിം, സാദിക്ക്, നൗഷാദ് കാണക്കോട്ട്, ജാഫർ ചാലില്‍, വര്‍ക്കര്‍മാരായ ജംഷീന, വിനു, പുഷ്പ, ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.

READ  നടത്തറ നാട്ടുൽസവത്തിൽ ജലനിധി സ്റ്റാളിൽ സൗജന്യ കുടിവെള്ള വിതരണം