കൊ​ളം​ബോ സ്ഫോ​ട​നം; ഹ​ഷി​മി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും പോ​ലീ​സ് റെ​യ്ഡി​ല്‍ കൊ​ല്ല​പ്പെ​ട്ടു

Crime Featured International

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ ഈ​സ്റ്റ​ര്‍​ദി​ന സ്ഫോ​ട​ന​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ന്‍ സ​ഹ​റാ​ന്‍ ഹ​ഷി​മി​ന്‍റെ പി​താ​വും ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. റോ​യി​റ്റേ​ഴ്സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ചാ​വേ​റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നും പോ​ലീ​സി​ല്‍​നി​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് റോ​യി​റ്റേ​ഴ്സ് പു​റ​ത്തു​വി​ട്ട​ത്.

സൈ​നി ഹാ​ഷിം, റി​ല്‍​വാ​ന്‍ ഹാ​ഷിം ഇ​വ​രു​ടെ പി​താ​വ് മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന അ​വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ ഇ​വ​ര്‍ മൂ​വ​രു​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ ല​ങ്ക​ന്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ഈ ​മൂ​ന്നു പേ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കി​ഴ​ക്ക​ന്‍ ശ്രീ​ല​ങ്ക​യി​ലെ ബ​ട്ടി​ക്ക​ലോ​വ​യ്ക്കു സ​മീ​പം അ​മ്ബ​ര സൈ​ന്ത​മ​രു​തു പ​ട്ട​ണ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. പ​ട്ടാ​ള​വും പോ​ലീ​സും അ ​ട​ങ്ങു​ന്ന സം​ഘം റെ​യ്ഡി​നെ​ത്ത​വേ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ട്ടാ​ള വ​ക്താ​വ് സു​മി​ത് അ​ട്ട​പ്പ​ട്ടു അ​റി​യി​ച്ചു. ഭീ​ക​ര​സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ ന​ട​ത്തി​യ ചാ​വേ​ര്‍ സ്ഫോ​ട​ന​ങ്ങ​ളി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട​ത്. സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. വെ​ടി​വ​യ്പി​നി​ടെ പെ​ട്ടു​പോ​യ ഒ​രു സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യെ​യും കു​ട്ടി​യെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി.

See also  മാറിനിൽക്കാൻ സന്നദ്ധമെന്ന് കോടിയേരി പിണറായിയെ അറിയിച്ചതായി സൂചന