സിപിഎമ്മിന് ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ല: തോമസ് ഐസക്

Kerala Politics

സിപിഎമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനപ്പുറം കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ട കാര്യം തല്‍ക്കാലം ഇല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ട് ആരോപണത്തെ സംമ്ബന്ധിച്ച്‌ ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം പ്രതിനിധികള്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ വിശദീകരണം.

Source

See also  താനൂരില്‍ ബിജെപി- എസ്ഡിപിഐ സംഘര്‍ഷം; നാലുപേർക്ക് കുത്തേറ്റു