ജില്ലാ സി.ബി.എസ്.ഇ. കലോത്സവം 22 മുതൽ ഇരിങ്ങാലക്കുടയിൽ

Thrissur

ഇരിങ്ങാലക്കുട:സഹോദയ കോംപ്ലക്‌സിന്റേയും മാനേജ്‌മെന്റ് അസോസിയേഷന്റേയും നേതൃത്വത്തിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ. സ്‌കൂൾ കലോത്സവം 22 മുതൽ 26 വരെ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കും. ജില്ലയിലെ 85 സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽനിന്ന്‌ ഏഴായിരത്തിലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
22-ന് സ്റ്റേജിതര മത്സരങ്ങളും 24 മുതൽ 26 വരെ സ്റ്റേജ് മത്സരങ്ങളും നടക്കും. വ്യാഴാഴ്ച രാവിലെ 9.30-ന് ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം നിർവഹിക്കും. കെ.യു. അരുണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
സഹോദയ പ്രസിഡന്റ് ഷാജു എടമന, സെക്രട്ടറി ഡോ. ദിനേഷ്ബാബു, മാനേജ്‌മെന്റ് അസോസിയേഷൻ കമ്മിറ്റി അംഗം ആദിത്യവർമ, ഡോ.ടി.കെ. ഉണ്ണികൃഷ്ണൻ, പി.എൻ. ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

READ  ചേരമൺ ജുമാ മസ്ജിദ്