തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍.ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് സംഭവം.കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 58 വയസ്സായിരുന്നു. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
