വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; തിരുവനന്തപുരത്ത് രണ്ടുപേര്‍ പിടിയില്‍

Kerala Top News

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും.തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്.ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ഇവര്‍ വിറ്റിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ, ഹെല്‍മെറ്റ് വില്‍പ്പന സംസ്ഥാനത്ത് തകൃതിയായാണ് നടക്കുന്നത്. ഇതിന്റെ മറവില്‍ വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്.

READ  കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; നിയമം ലംഘിച്ചാല്‍ കനത്ത പിഴ