മുപ്പത്തിനാലാം വയസ്സിൽ പ്രധാനമന്ത്രി; ചരിത്രം കുറിച്ച് സന്നാ മാരിന്‍

International Top News

ഹെൽസിങ്കി: ഫിൻലൻഡിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി സന്നാ മാരിൻ. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടർന്നാണ് ഗതാഗതമന്ത്രിസന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. ചുമതലയേൽക്കുന്നതോടെ ലോകത്ത് നിലവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരിൽഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുംസോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ്സന്നാ. 2015 മുതൽ ഫിൻലൻഡ് പാർലമെന്റ് അംഗമാണ്ഇവർ. 2012-ൽ ടാംപേർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സന്നാ ഫിൻലൻഡ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2013 മുതൽ 2017 വരെ സിറ്റി കൗൺസിൽ ചെയർപേഴ്സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഞാനൊരിക്കലും എന്റെ പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് ഒരുപാട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. – നിയുക്ത പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ കണ്ട മാരിൻ പറഞ്ഞു. തപാൽ സമരവുമായി ബന്ധപ്പെട്ട് അന്റി റിന്നെ സ്വീകരിച്ച നിലപാടുകൾ പാർട്ടിയിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു. ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് റിന്നെ രാജിവെച്ചത്.

See also  ഒത്തുതീര്‍പ്പായിട്ടില്ല, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെന്ന് ഇടവേള ബാബു