വരവേല്‍പ്പിനൊരുങ്ങി സ്‌കൂളുകള്‍; ഒന്നാംക്ലാസ്സിലേക്ക്‌ 1,60,000 കുട്ടികള്‍

Breaking News Featured

തിരുവനന്തപുരം > സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ എന്നിവയുടെ ഭരണപരമായ ലയനവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നടക്കും. അറുപതോളം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചെമ്ബൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രവേശനോത്സവം. ഒരു ലക്ഷം പുതിയ കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പുതിയതായി എത്തുമെന്നാണ് പ്രതീക്ഷ. ഒന്നാംക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതല്‍ സമ്മാനങ്ങള്‍ നല്‍കി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. ശേഷം ‘മന്ത്രിയോടൊപ്പം ക്ലാസിലേക്ക്’. മന്ത്രിയുടെ ക്ലാസ് കഴിഞ്ഞാണ് ഉദ്ഘാടനം.

ഒന്നും പതിനൊന്നും ക്ലാസില്‍ പ്രവേശനം നേടിയവര്‍ക്ക് വേദിക്കരികിലായി പ്രത്യേകം ഇരിപ്പിടങ്ങളുണ്ടാകും. പ്രവേശനോത്സവ ഗാനം നൃത്ത രൂപത്തില്‍ കുട്ടികള്‍ അവതരിപ്പിക്കും. 9.30ന് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

See also  കടൽക്ഷോഭം: തൃശൂർ ജില്ലയിൽ 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.