കാണികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി കാൽപ്പന്തുകളിയിലെ കുട്ടി കൊമ്പൻമാർ ഏറ്റുമുട്ടി

Featured Football Sports Thrissur

കാണികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി കാൽപ്പന്തുകളിയിലെ കുട്ടി കൊമ്പൻമാർ ഏറ്റുമുട്ടി

അവിണിശ്ശേരി 3E അക്കാദമി നടത്തിയ ജൂനിയർ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നവധാര പെരിഞ്ചേരിയെ ചൈതന്യ പുത്തൻകാട് ഒരു ഗോളിന് പുറത്താക്കി സെമിയിൽ പ്രവേശിച്ചു

രണ്ടാമത് മത്സരത്തിൽ ഗ്ലാമർ ബോയ്സ് FC മരത്താക്കര എതിർ ടീമായ നവയുഗ നടത്തറയെ പുറത്താക്കി സെമിയിൽ പ്രവേശിച്ചു

മൂന്നാമത് മത്സരത്തിൽ യുണൈറ്റഡ് FC പള്ളിക്കുന്നിനെ തോൽപ്പിച്ച് ബ്രദേർസ് ആനക്കല്ല് ടീം സെമിയിലെത്തി

നാലാമത് മത്സരത്തിൽ തൃശ്ശൂർ ജില്ലാ പോലീസ് ടീം കനിനിക ചെറുവത്തേരിയെ തോൽപ്പിച്ച് സെമിയിലെത്തി

ഇന്ന്  (17-05-2019) കൃത്യം 4 മണിക്ക് 3E അക്കാദമി നടത്തുന്ന ജില്ലാതല സബ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെന്റിന് ആരംഭമാകും

ആദ്യ മത്സരത്തിൽ ജില്ലയിലെ തന്നെ മികച്ച ടീമുകളായ റെഡ് സ്റ്റാറും തൃശ്ശൂർ ജില്ലാ പോലീസ് B ടീമും ഏറ്റുമുട്ടും

രണ്ടാമത് മത്സരത്തിൽ
എളമക്കര FC യും
മണ്ണുത്തി FC യും ഏറ്റുമുട്ടും

മൂന്നാമത് മത്സരത്തിൽ
ഡോൺ ബോസ്കോ മണ്ണുത്തിയും തൃശ്ശുർ ജില്ലാ പോലീസ് A ടീമും ഏറ്റുമുട്ടും

നാലാമത് മത്സരത്തിൽ നമ്മുടെ പഞ്ചായത്തിന്റെ അരുമകളായ പ്രതിഭകൾ GSS വള്ളിശ്ശേരിയും ഉദയാ ക്ലബ്ബ് അവിണിശ്ശേരിയം കൊമ്പ് കോർക്കുന്നതാണ്

ജൂനിയർ ടീമുകളുടെയും സബ് ജൂനിയർ ടീമുകളുടെയും സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച്ച നടക്കുന്നതാണ്

അതിന് ശേഷം ഞായറാഴ്ച്ച 4 മണിക്ക് രണ്ടു ഗ്രൂപ്പുകളുടെയും ലൂസേർസ് ഫൈനലിന് ശേഷം

ടൂർണ്ണമെന്റിന്റെ കലാശക്കൊട്ട് ” ഫൈനൽ നടക്കുന്നതാണ്

അതിന് ശേഷം ആനക്കല്ല് സെന്ററിൽ വച്ച് സമ്മാനദാനവും നടക്കും

ഇനി വരുന്ന കളി കാണാൻ വരുന്ന കാണികൾക്കായി “ജനോപകാര വാർത്തകൾ ,, നൽകുന്ന ബെസ്റ്റ് ഫോട്ടോ ഓഫ് ടൂർണ്ണമെന്റ് മത്സരവും നടത്തുന്നു കളികൾ കണ്ട് നിങ്ങളുടെ മൊബൈലിൽ നിങ്ങളെടുക്കുന്ന ഫോട്ടോകളിൽ നിന്ന് മികച്ച മൂന്ന് ഫോട്ടോകൾ നിങ്ങൾക്ക് “ജനോപകാര വാർത്തകൾ ” എന്ന ഫേസ്ബുക്ക് ഐഡിയിൽ അപ് ലോഡ് ചെയ്യുക
അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ഫോട്ടോക്ക് ഞായറാഴ്ച്ച സമ്മാനദാന ചടങ്ങിൽ സമ്മാനം നൽകുന്നു

കൂടാതെ ടൂർണ്ണമെന്റുകളിലെ മികച്ച ഗോളി, ടോപ് സ്കോറർ ഓഫ് ടൂർണ്ണമെന്റ് , ബെസ്റ്റ് പ്ലേയർ ഓഫ് ദി ടൂർണ്ണമെന്റ് എന്നിവർക്കും സമ്മാനങ്ങൾ നൽകുന്നതാണ്

READ  തൃശൂര്‍ പൂരപ്പന്തലിനു പാറമേക്കാവ് കാല്‍നാട്ടി: തൃശൂര്‍ ഒരുങ്ങുന്നത് ഹരിത പൂരത്തിന്!

എല്ലാവരും കൃത്യസമയത്ത് മൈതാനത്തിൽ എത്തി കുട്ടികൾക്ക് കയ്യടികളുമായി പോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു