തൃശ്ശൂരിൽ രേഖകളില്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി

Crime Featured

തൃശ്ശൂർ: പുതുക്കാടുനിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 300 പവൻ സ്വർണ്ണം എക്സൈസ് പിടികൂടി. ചാവക്കാട് സ്വദേശി ശ്യാം ലാൽ ആണ് സ്വർണ്ണവുമായി പിടിയിലായത്. ബാഗിൽ പ്ലാസ്റ്റിക്ക് കുപ്പികളിലും കവറുകളിലും നിറച്ച നിലയിലായിരുന്നു സ്വർണ്ണം. വയനാടുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് ശ്യാം ലാൽ യാത്രചെയ്തിരുന്നത്.

പുതുക്കാട് ടോൾ പ്ലാസക്ക് സമീപത്തു നടന്ന വാഹന പരിശോധനയിലാണ് ശ്യാം ലാൽ പിടിയിലായത്. തൃശ്ശൂരിലെ ജ്വല്ലറിയിൽ കൊടുക്കാൻവേണ്ടിയാണ് സ്വർണ്ണം കൊണ്ടുപോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് വ്യക്തമാക്കി. ഇയാളെ സ്വർണ്ണം ഏൽപ്പിച്ചവർക്കുവേണ്ടി അന്വേഷണം തുടരുകയാണ്.

See also  കോണ്‍ഗ്രസിനു ചരിത്രം സ്വന്തം; പ്രതാപത്തോടെ ടി.എന്‍.