വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

Breaking News Kerala Top News

തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ബുധനാഴ്ച വൈകിട്ടാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. പാദത്തിൽ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ലഅക്കാര്യം അധ്യാപകനെ അറിയിച്ചു.തുടർന്ന് സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തിൽ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛർദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

READ  പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം