മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ നാളെ (വെള്ളിയാഴ്ച) യു.ഡി.എഫ് ഹർത്താൽ ആചരിക്കും. താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണിത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.താനൂർ അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാഖ് (38) ആണ് വെട്ടേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അഞ്ചുടിയിലായിരുന്നു സംഭവം. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
