അത് കള്ളകമ്യൂണിസം; കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ സനല്‍കുമാര്‍ ശശിധരന്‍

Featured Kerala Politics

കോഴിക്കോട്: കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കണ്ണൂര്‍ പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാല്‍ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാന്‍ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച്‌ കയറാന്‍ വെമ്ബി നില്‍ക്കുന്ന കാവിപ്പടയാണ്.

Source

 

See also  ജനങ്ങളെല്ലാം മറവിരോഗം ബാധിച്ച മണ്ടന്മാരാണെന്നാണോ മോദിയുടെ വിചാരം; പി ചിദംബരം