കെനിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും 36 മരണം. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലയിലാണ് കനത്ത മഴ പെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
നിരവധി പേരെ കാണാതായിട്ടുണ്ട്. നാല് പാലങ്ങള്‍ ഒലിച്ചുപോയതോടെ മുയീനോ ഗ്രാമം ഒറ്റപ്പെട്ടു. 500ഓളം വാഹനങ്ങള്‍ വിവിധ റോഡുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കഴിഞ്ഞ ഏപ്രിയലില് കെനിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 100 പേര് മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
