അഞ്ച് വര്‍ഷം, 15 ലക്ഷം നിയമലംഘനം; പിരിഞ്ഞുകിട്ടാനുള്ള പിഴത്തുക 34.82 കോടി

Kerala

തൃശൂർ: മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 34.82 കോടി രൂപ. അഞ്ചുവർഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളിൽ പതിഞ്ഞത്. ഇക്കണക്കിൽ അടയ്ക്കേണ്ടിയിരുന്നത് 64,56,63,400 രൂപയാണ്. എന്നാൽ, അടച്ചത് 29,74,39,200 രൂപമാത്രം. 34,82,24,200 രൂപ കുടിശ്ശിക. ആർ.ടി. ഓഫീസുകളിലെ ജീവനക്കാരാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള തുടർനടപടികകൾ ചെയ്യേണ്ടത്. എന്നാൽ, ജീവനക്കാർ കുറവായതും വാഹനങ്ങളുടെ എണ്ണപ്പെരുക്കവുംമൂലം നിയമലംഘനങ്ങൾ സർവറുകളിൽതന്നെ ഇരിക്കും. പിന്നെ പിടിക്കുക പ്രയാസം കെൽട്രോണിന്റെ പേമെന്റ് സർവീസ് മൊഡ്യൂൾ (പി.എസ്.എം.) സോഫ്റ്റ്വേറാണ് നോട്ടീസ് തയ്യാറാക്കുന്നത്. ഇതിന് നിലവിൽ ആർ.ടി. ഓഫീസിലെ സോഫ്റ്റ്വേറായ സ്മാർട്ട്മൂവുമായി ബന്ധമില്ല. സ്മാർട്ട്മൂവിൽനിന്ന് വാഹൻ എന്ന് സോഫ്റ്റ്വേറിലേക്കുള്ള മാറ്റം നടക്കുകയാണ്. പി.എസ്.എമ്മിൽനിന്നുള്ള ലിങ്ക് സ്മാർട്ട്മൂവിൽ ഉണ്ടെങ്കിൽ ലംഘനം നടത്തിയ വണ്ടിക്ക് എതിർപത്രം (ഒബ്ജക്ഷൻ) രേഖപ്പെടുത്താം. അതില്ലാത്തതിനാൽ ഈ വണ്ടി പിന്നീട് ടെസ്റ്റിങ്ങിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഓഫീസിൽ കൊണ്ടുചെന്നാലും അറിയാതെപോവും. ക്യാമറകൾ 240 സംസ്ഥാനത്ത് ഹൈവേകളിൽ 240 ക്യാമറകളാണുള്ളത്. ഇവയെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് വകുപ്പിലുള്ളവർപോലും സമ്മതിക്കാറില്ല. എറണാകുളത്തും കൊച്ചിയിലുമുള്ള കൺട്രോൾറൂമുകളിലാണ് അതിവേഗത്തിന്റെ വിവരങ്ങൾ എത്തുക. ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന്റെ ജീവനക്കാരാണ് കൺട്രോൾ റൂമുകളിലുണ്ടാവുക. തിരുവനന്തപുരത്തെ നിയമലംഘനം കൊച്ചിയിലെ കൺട്രോൾറൂമിൽനിന്ന് പ്രിന്റെടുത്ത് വാഹന ഉടമയ്ക്ക് അയയ്ക്കുന്നതും അവരാണ്. അടുത്തുള്ള ആർ.ടി. ഓഫീസിൽ പിഴത്തുക അടയ്ക്കാനാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കിൽ പിന്നീട് ഒരു നോട്ടീസ് അയക്കേണ്ടത് ആർ.ടി. ഓഫീസ് ജീവനക്കാരാണ്. എന്നാൽ, അതുണ്ടാവാറില്ല. അതിനാൽ അടയ്ക്കാത്തവർ രക്ഷപ്പെടും.

See also  വനമേഖലയിൽ വന്യ ജീവികളെ ശല്യം ചെയ്, 9 പേര്‍ പിടിയില്‍...!!!