മാറിനിൽക്കാൻ സന്നദ്ധമെന്ന് കോടിയേരി പിണറായിയെ അറിയിച്ചതായി സൂചന

Featured Politics

തിരുവനന്തപുരം: തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചന. ഇന്ന് നടക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് മുന്നോടിയായി കോടിയേരി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ അന്വേഷണം മുംബൈ പോലീസ് ശക്തമാക്കുന്നതിനിടെയാണ് കോടിയേരിയും പിണറായിയും കൂടിക്കാഴ്ച നടത്തിയത്‍.

കോടിയേരി അവധിയിൽ പ്രവേശിച്ച് പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ നിന്ന് മാറി നിൽക്കണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ബിനോയ്‌ക്കെതിരായ ആരോപണം വ്യക്തിപരമാണെന്നും അതിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നുമാണ് പാർട്ടിയുടെ നിലപാടെന്നാണ് സൂചന.

കോടിയേരിയെ വേട്ടയാടേണ്ടതില്ല എന്നും സംഘടനാ നേതാക്കൾ നിലപാടെടുത്തേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സെക്രട്ടേറിയേറ്റിലും കോടിയേരി ഇതേ നിലപാട് അവർത്തിച്ചേക്കും. എകെജി സെന്ററിൽ വെച്ചായിരുന്നു കോടിയേരിയുടെയും പിണറായിയുടെയും കൂടിക്കാഴ്ച. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടിയേരി മാറി നിൽക്കേണ്ട ആവശ്യമില്ലെന്നും അത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് സൂചന.

See also  വനമേഖലയിൽ വന്യ ജീവികളെ ശല്യം ചെയ്, 9 പേര്‍ പിടിയില്‍...!!!