വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

Breaking News Featured Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധന. ഗാർഹിക മേഖലയിൽ യൂണിറ്റിന് 40 പൈസ വരെയാണ് വർധന. ഫിക്സഡ് ചാർജ്ജും സ്ലാബ് അടിസ്ഥാനത്തിൽ കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. മൂന്നു വർഷത്തേക്കാണ് വർദ്ധന. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഗാർഹിക ഉപയോക്താക്കളിൽ ബി.പി.എൽ പട്ടികയിലുള്ളവർക്ക് വർധനയില്ല. കാൻസർ രോഗികൾക്കും ഗുരുതര അപകടങ്ങളിൽ പെട്ട് കിടപ്പു രോഗികളായവർക്കും ഇളവുണ്ട്.

See also  കാരുണ്യ പദ്ധതി: നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ല-മന്ത്രി കെകെ ശൈലജ