കുതിരാനിലെ രാത്രിയാത്രാ ദുരിതം അറിയാൻ കളക്ടർ നേരിട്ടെത്തി

Thrissur

തൃശൂർ: റോഡ് തകർന്ന് ഗതാഗത കുരുക്ക് രൂക്ഷമായ കുതിരാൻ ദേശീയപാതയിലെ രാത്രി യാത്രാദുരിതം അറിയാൻ ജില്ലാ കളക്ടർ നേരിട്ടെത്തി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ജില്ലാ കലക്ടർ എസ്. ഷാനവാസ് കുതിരാൻ പാതയിലെ കുഴികൾ പരിശോധിച്ചത്.
മഴ മാറി നിന്നാൽ ചൊവ്വാഴ്ച തന്നെ കുഴിയടക്കലും ടാറിംഗും തുടങ്ങുമെന്ന് ദേശീയ പാത ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു. തൃശൂർ തഹസിൽദാരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

See also  ചോറ് വേവാത്തതിന്റെ പേരില്‍ തര്‍ക്കം; അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ