ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന യുവതിയും കാമുകനും അറസ്‌റ്റിൽ

Crime Thrissur

വടക്കേക്കാട്: ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന യുവതിയും കാമുകനും അറസ്‌റ്റിൽ. അകലാട് പൂവങ്കര വീട്ടിൽ സൽമ (21), ലബടകത്ത് വീട്ടിൽ ഉമ്മർഫാറൂഖ് (30) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ് ചെയ്തു.
കുട്ടിയുടെ ഒരു പവൻ പാദസരവുമായാണ് കാമുകനായ ഉമ്മർ ഫാറൂഖിന്റെ കൂടെ സൽമ ഒളിച്ചോടിയത്. ചാവക്കാട് കടപ്പുറം സ്വദേശിയായ യുവതി ഭർത്താവിന്റെ അകലാടുള്ള വീട്ടിൽനിന്നാണ് ഒക്ടോബർ 10-ന്‌ അയൽവാസിയായ ഉമ്മർ ഫാറൂഖിന്റെ കൂടെ പോയത്.
പുലർച്ചെ രണ്ടുമണിയോടെ കുട്ടി കരയുന്ന ശബ്ദംകേട്ട് ഭർത്താവ് ഉണർന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. യുവാവിനൊപ്പം പോകുകയാണെന്ന് കത്ത് എഴുതിവെച്ചിരുന്നതായും പറയുന്നു. ഇരുവരെയും വയനാട്ടിൽനിന്നാണ് പിടികൂടിയത്.
ഒളിച്ചോടിയശേഷം ഇവർ വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നതായും ടിക് ടോക് ആപ്ലിക്കേഷനിൽ നിരവധി വീഡിയോകൾ പോസ്റ്റുചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
എസ്‌.ഐ.മാരായ കെ. അബ്ദുൽഹക്കീം, പ്രദീപ് കുമാർ, എ.എസ്‌.ഐ. എം.ജെ. ജോഷി, ശശിധരൻ, സൗമ്യശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

See also  കോണ്‍ഗ്രസിനു ചരിത്രം സ്വന്തം; പ്രതാപത്തോടെ ടി.എന്‍.