മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്‌തു

National Top News

മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. മനോഹർ ജോഷി, നാരായണ റാണെ എന്നിവർക്ക് ശേഷം ഈ പദം അലങ്കരിക്കുന്ന മൂന്നാമത്തെ സേന നേതാവാണ് 59കാരനായ താക്കറെ.മഹാരാഷ്ട്ര നവനിർമാൻ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ, ഡി.എം.കെ. മേധാവി എം.കെ. സ്റ്റാലിൻ, പാർട്ടി നേതാവ് ടി.ആർ. ബാലു, കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേൽ, ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ സഖ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് രാത്രി എട്ടുമണിയോടെ നടത്തും

READ  തിരിച്ചടിച്ച് പവാര്‍; 50 എംഎല്‍എമാര്‍ യോഗത്തിനെത്തി; അജിത്തിനൊപ്പം മൂന്നുപേര്‍ മാത്രം