ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി കിടിലന്‍ ലുക്കില്‍ മമ്മൂക്ക

Cinema Featured Malayalam
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ മധുരരാജയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ്. ഉണ്ടയുടെ ഏട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ഇറങ്ങിയിരിക്കുകയാണ്. പോസ്റ്ററില്‍ കിടിലന്‍ ഗേറ്റപ്പിലാണ് മമ്മൂട്ടിയുടെ കാണിച്ചിരിക്കുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഈദ് റിലീസായി എത്തുന്ന ഉണ്ടയില്‍ യുവതാരങ്ങളാണ് കൂടുതലായും മമ്മൂക്കയ്‌ക്കൊപ്പം എത്തുന്നത്.

പോസ്റ്ററില്‍ മമ്മൂട്ടിയടക്കം ഒന്‍പതു പോലീസുകാര്‍ പ്രത്യക്ഷപ്പെടുന്നു. പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ…

കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.

ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും.സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദ് റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും…….