മെഡിക്കൽ കോളേജിൽ ലിഫ്റ്റുകൾ തകരാറിൽ

Thrissur

തൃശൂർ:രോഗികളെ ദുരിതത്തിലാക്കി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ തകരാറിൽ. ഒ.പി.കളിലേക്കുള്ള രണ്ടു ലിഫ്റ്റടക്കം നാലു ലിഫ്റ്റുകളാണ് തകരാറിലായത്. ലിഫ്റ്റുകൾ കേടായതുമൂലം ഒ.പി.കളിലെത്താൻ രോഗികൾ ബുദ്ധിമുട്ടുകയാണ്.
വാർഡുകളിലേക്കുള്ള പ്രധാന ലിഫ്റ്റിനെയാണ് ഒ.പി. രോഗികളും ഇപ്പോൾ ആശ്രയിക്കുന്നത്. മുകളിലെത്താൻ ഈ ലിഫ്റ്റിനു മുന്നിൽ ധാരാളം സമയം രോഗികൾ കാത്തുനിൽക്കേണ്ടിവരുന്നു.
ലിഫ്റ്റുകൾ നന്നാക്കേണ്ട ചുമതല പൊതുമരാമത്തുവകുപ്പിനാണ്. നന്നാക്കാൻ കരാർ നൽകിയിട്ടുള്ള കമ്പനിക്കാർക്ക് പൊതുമരാമത്തുവകുപ്പ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.

See also  തൃശൂര്‍ പൂരപ്പന്തലിനു പാറമേക്കാവ് കാല്‍നാട്ടി: തൃശൂര്‍ ഒരുങ്ങുന്നത് ഹരിത പൂരത്തിന്!