‘ഇന്നൊരു മഹത്തായ സുദിനമാണ്, നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്’: ശിശുദിനത്തില്‍ നാക്ക് പിഴച്ച് മന്ത്രി എം എം മണി

Kerala

ഇടുക്കി: ശിശുദിനം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മരിച്ച സുദിനമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് നാക്ക് പിഴ സംഭവിച്ചത്.
‘നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുന്‍ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്’. മന്ത്രി മണി പറഞ്ഞു.

See also  കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് സ്കൈമെറ്റ്