ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി; ഡിഗ്രി വിദ്യാർഥിനി മരിച്ചു

Crime Kerala

തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ ആത്മഹത്യ. നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കടയില്‍ സ്വദേശികളായ അമ്മയും മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാര്‍ഥിയായ വൈഷ്ണവി (19) മരിച്ചു. അമ്മ ലേഖയെ ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാനറ ബാങ്കില്‍ നിന്നാണ് കുടുംബം വായ്പ എടുത്തത്. അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ ഒടുവില്‍ പലിശയടക്കം 7.80 ലക്ഷം രൂപയിലെത്തി. ഇത് തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. വായ്പ തിരിച്ചടക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായും അനുവദിച്ച സമയം ഇന്ന് പൂര്‍ത്തിയായെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കേസ് കൊടുത്തുവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

ബാങ്ക് വായ്പ തിരിച്ചടക്കാൻ സമ്മർദം ചെലുത്തിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും കുടുംബം പറയുന്നു. എന്നാൽ, തങ്ങൾ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ അവകാശപ്പെടുന്നുണ്ട്.

See also  ഉത്തരക്കടലാസ് തിരുത്തിയെഴുതി: പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്