Cinema Updates:
പ്ലാസ്റ്റിക് മീനുകൾ – ഫെസ്റ്റിവൽ മൂവി ഓഡിയോ ലോഞ്ച്

ഫെസ്റ്റിവൽ മൂവി – പ്ലാസ്റ്റിക് മീനുകൾ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് 01/02/2021 ന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാഷ് നിർവഹിച്ചു. കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാർ വെഞ്ഞാറമൂടിന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഡ്രീം ആരോ പ്രോഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് നായർ കഥയും സംവിധാനവും […]
സി. ഹോം. സിനിമ

സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി സി. ഹോം. സിനിമ എന്ന പുതിയൊരു പ്രസ്ഥാനം രൂപപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനും പ്രേക്ഷകർക്ക് കണ്ടാസ്വദിക്കാനും കഴിയും. നിങ്ങൾക്കിഷ്ടമായ സിനിമകൾ ഓൺലൈനായോ നിങ്ങളുടെ കേബിൾ ടി.വിയിലോ കാണാനാകുന്ന രീതിയിലാണ് സി. ഹോം. സിനിമയുടെ വരവ്. 200 രൂപ മുടക്കിയാൽ നിങ്ങൾക്കിഷ്ടമായ സിനിമകൾ 48 മണിക്കൂറിനുള്ളിൽ കാണാനാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നിർമ്മാതാക്കൾക്ക് നൂറുശതമാനം ലാഭമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ലോകമലയാളികൾക്ക് എവിടെയിരുന്നും സിനിമകൾ സൗകര്യപ്രദമായ സമയത്ത് കാണാനാകുമെന്നതാണ് സി. ഹോം. സിനിമയുടെ […]
കാളിയൻ കോളനിയിൽ സാധാരണക്കാർ താരങ്ങളായി

സിനിമയെന്തെന്ന് കേട്ടുകേൾവി മാത്രമുള്ള കുറേപ്പേർ ഒരു സിനിമയിലഭിനയിച്ചാൽ എങ്ങനെയിരിക്കും? സത്യത്തിൽ സംഭവിച്ചത് അങ്ങനെതന്നെ. ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലുള്ള കുറേപ്പേർ ഒറ്റ ദിവസം കൊണ്ടാണ് നടീനടന്മാരായത്. ഷൂട്ടിംഗ് കാണാൻ വന്നവർ വരെ ടീസർ സോങ്ങിൽ അഭിനയിച്ചു. കാളിയൻ കോളനി എന്ന ഹ്രസ്വചിത്രത്തിലാണ് ഈ അസാധാരണ ചിത്രീകരണം സംഭവിച്ചത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന എന്നിവയൊക്കെ നിർവ്വഹിച്ചിരിക്കുന്നത് ശബരിയാണ്. ഒന്നുമറിയാത്തവർ ഒരു ചലച്ചിത്രത്തിൻ്റെ ഭാഗമായാലെങ്ങനെയാവും എന്ന പരീക്ഷണമാണ് തൻ്റെ കാളിയൻ കോളനി എന്നാണ് ശബരിയുടെ വാക്കുകൾ. […]
അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

ഇത് ഷിബു ഇച്ഛംമഠം. മുഹമ്മയിലെ ഒരു സാധാരണ പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഏറെ ശ്രദ്ധേയമായ ‘ആരാച്ചാർ’ എന്ന ഏകാംഗ നാടകത്തിലൂടെ മലയാളി മനസ്സിൽ കുടിയേറി. ആരാച്ചാരും വർണ്ണക്കുടയുമടക്കം നിരവധി ഏകാംഗ നാടകങ്ങളും, മലയാളി ടി.വി. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ‘തട്ടീം മുട്ടീം’ അടക്കം ചില പരമ്പരകളും ഷിബുവിൻ്റെ അഭിനയമികവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമാമോഹം മനസ്സിൽ സൂക്ഷിക്കുന്ന ഷിബു ഇച്ഛംമഠം ഇന്നല്ലെങ്കിൽ നാളെ അഭ്രപാളിയിലെ അനിവാര്യതയായി മാറുകതന്നെ ചെയ്യും.
Latest News: The Kerala Online
പൊലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി….

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹരജി പരിഗണിച്ച ന്യായാധിപന് ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ […]
സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭയ്ക്ക്, എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം എടുത്തുകൂട : സച്ചിദാനന്ദന്

പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാവുന്ന ഒരു നിയമസഭ ഇവിടെയുണ്ടെങ്കില്‍ എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം ആ അസംബ്ലിക്ക് എടുത്തുകൂടെന്ന് കവി സച്ചിദാനന്ദന്. അതിന് നിയമസഭ ഒറ്റക്കെട്ടായി തയ്യാറാകേണ്ടതുണ്ട്. അലന് – താഹ കേസില്‍ അവര്‍ ഒരുതരത്തിലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ വാദം കോടതിയില്‍ ഉയര്‍ത്തുകയും വേണം.എങ്കില്‍ മാത്രമേ ഈ സര്‍ക്കാരിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം ബോധ്യപ്പെടുകയുള്ളൂവെന്നും അദ്ദേഹം ദ ക്യു വിന്റെ ടു ദ പോയിന്റ് അഭിമുഖ […]
ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്..

ദില്ലി: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് ഗുട്ടെറസ് പറഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിന് നല്കിയ അഭിമുഖത്തിലാണ് സിഎഎ വിഷയത്തില്‍ അന്റോണിയോ ഗുട്ടെറസ് നിലപാട് വ്യക്തമാക്കിയത്. ഒരു നിയമം നടപ്പാകുമ്പോള്‍ രാജ്യമില്ലാത്ത വ്യക്തികളുണ്ടാകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഓരോ പൗരന്മാര്ക്കും ഒരു രാജ്യത്ത് പൗരത്വമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനത്തെക്കുറിച്ചും […]
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാംജന്മഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്രി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമായ നൃത്യ ഗോപാൽ ദാസിനെ നിയമിച്ചു.

ദില്ലി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാം ജന്മ ഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്രി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമായ നൃത്യ ഗോപാൽ ദാസിനെ നിയമിച്ചു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാനായി നൃപേന്ദ്ര ദാസ് മിശ്രയേയും ഇന്ന് ചേർന്ന അയോധ്യ ട്രസ്റ്റ് യോഗം തെരഞ്ഞെടുത്തു. ചമ്പത്ത് റായ് ജനറൽ സെക്രട്ടറിയും ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ചേരുന്ന ട്രസ്റ്റിന്റെ […]