ഏവരുടെയും അഭിലാഷം നിറവേറ്റട്ടെ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

National Top News

ന്യൂഡൽഹി: പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അത്ഭുതകരമായ 2020 ആശംസിക്കുന്നു. ഈ വർഷം സന്തോഷവും സമൃദ്ധിയും നിറയട്ടെ. എല്ലാവരും ആരോഗ്യവാൻമാരായിരിക്കട്ടെ, എല്ലാവരുടെയും അഭിലാഷങ്ങൾ നിറവേറ്റട്ടെ’– പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി റാം നാഥ് കോവിന്ദും ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു. ‘എല്ലാവർക്കും പുതുവത്സരാശംസകൾ. പുതുവർഷത്തിന്റെ ഉദയവും പുതിയ ദശകവും കൂടുതൽ ശക്തവും സമ്പന്നവുമായ ഇന്ത്യയോടുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കുന്നതിനുള്ള അവസരമാണ്’– അദ്ദേഹം ട്വീറ്റ് ചെയ്തു
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും പുതുവത്സര ആശംസകൾ നേർന്നു.

See also  തിരിച്ചടിച്ച് പവാര്‍; 50 എംഎല്‍എമാര്‍ യോഗത്തിനെത്തി; അജിത്തിനൊപ്പം മൂന്നുപേര്‍ മാത്രം