ദേശീയപാത വികസനം അതിവേഗം: ജി സുധാകരൻ

Kerala

തിരുവനന്തപുരം: ദേശീയപാതയിലെ കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വരെയുള്ള ആറുവരിപ്പാത വികസനം മുഖ്യമന്ത്രിയുടെ ഇടപെടലിനുശേഷം ത്വരിതഗതിയിൽ മുന്നോട്ടുപോകുന്നതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. കാസർകോട് ജില്ലയിലെ തലപ്പാടി–-ചെങ്കള, -ചെങ്കള-–-നീലേശ്വരം എന്നിവ ടെൻഡർ നടപടി തുടങ്ങി. നവംബർ അഞ്ചുവരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള തീയതിയെന്ന്‌ ദേശീയപാത അതോറിറ്റി അറിയിച്ചു. കരാർവച്ച തലശ്ശേരി––മാഹി ബൈപാസിന്റെയും നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെയും പണി പുരോഗതിയിലാണ്‌.

ടെൻഡർ നടപടി പൂർത്തിയായ കോഴിക്കോട് ബൈപാസിന്റെ പ്രവൃത്തി കരാറുകാരന്റെ സാമ്പത്തിക പ്രശ്‌നത്താൽ തടസ്സപ്പെട്ടു. ഇതിന്‌ അടിയന്തരമായി പരിഹാരം കാണാൻ ദേശീയപാത അതോറിറ്റിയുടെ ഇടപെടൽ ഉണ്ടാകണം. ബാക്കി റീച്ചുകളിലെ ഭൂമിയെടുപ്പ് നടപ്പാക്കണം. വിശദ പദ്ധതിരേഖ തയ്യാറാക്കി ടെൻഡർ നടപടികൾ സ്വീകരിക്കാനും അതോറിറ്റിയുടെ അടിയന്തരശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

See also  സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിനും പിഴ പകുതിയാക്കി; മോട്ടോര്‍ വാഹന നിയമം ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം