ആ​ശ​ങ്ക അ​ക​ലു​ന്നു; ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്ക് നി​പ്പ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

Breaking News Featured

കൊ​ച്ചി: നി​പ്പ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​യൊ​ഴി​യു​ന്നു. ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ആ​റു പേ​ര്‍​ക്കും നി​പ്പ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞു.

അ​തേ​സ​മ​യം, നി​പ്പ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് പ​റ​യാ​നാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​പ്പ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട​താ​യും യു​വാ​വി​ല്‍ രോ​ഗം വ​ലി​യ അ​ള​വി​ല്‍ വ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ത്ത് വീ​ണ്ടും നി​പ്പ ഭീ​തി​യു​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​നും അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

See also  സംസ്ഥാനത്ത് 3 ദിവസമായി പെട്രോള്‍, ഡീസൽ വിലകളിൽ മാറ്റമില്ല