തൃശൂരിന്റെ പുലികാരണവര്‍ ചാത്തുണ്ണി വിടവാങ്ങി

Kerala

തൃശൂര്‍: ആറുപതിറ്റാണ്ടോളം തൃശൂര്‍ പുലികളിയില്‍ വേഷമിട്ട മുതിര്‍ന്ന പുലിക്കളി കലാകാരന്‍ ചാത്തുണ്ണി (78) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്താല്‍ വെള്ളിയാഴ്ച രാവിലെ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്.

പതിനാറാം വയസിലാണ് ചാത്തുണ്ണി പുലിവേഷം കെട്ടി തുടങ്ങിയത്. തുടര്‍ച്ചയായി എല്ലാവര്‍ഷവും പുലിവേഷം കെട്ടാറുണ്ട്. ശാരീരിക അവശതയാല്‍ ഈ വര്‍ഷം പുലിവേഷം കെട്ടാനായില്ല.അയ്യന്തോളിലായിരുന്നു നേരത്തെ താമസം.കടബാധ്യതമൂലം അയ്യന്തോളിലെ വീട് ചാത്തുണ്ണിക്ക് വില്‍ക്കേണ്ടിവന്നു.

പുതിയ സ്ഥലത്തിന് നഗരത്തില്‍ വലിയ വിലയായതിനാല്‍ കല്ലൂര്‍ നായരങ്ങാടിയിലാണ് നിലവില്‍ താമസിച്ചിരുന്നത്. നാരായണിയാണ് ഭാര്യ. രമേഷ്, രാധ എന്നിവര്‍ മക്കളാണ്.

‘പുലികൊട്ടും പനതേങ്ങും’ എന്ന അസുരതാളം വീണാല്‍ ചാത്തുണ്ണിയുടെ കാല്‍ നിലത്തുറക്കാറില്ല. അരമണി കുലുക്കി നഗരത്തെ കിടുകിടെ വിറപ്പിക്കും. 41 ദിവസം വൃതം അനുഷ്ടിച്ചാണ് ശരീരത്തില്‍ ചായം തേക്കുക. കര്‍ക്കിടകം ഒന്നിനു തുടങ്ങിയാല്‍ അഞ്ചോണംവരെ. പണത്തിനു മോഹിച്ചല്ല മറിച്ച് കല വളര്‍ത്തണം എന്ന് ഉദ്ദേശത്താല്‍ മാത്രമാണ് അദ്ദേഹം വേഷമിടുന്നത്‌

See also  ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും