പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാന്‍ ഡിഎംആര്‍സി: നഷ്ടം വന്ന തുക കരാറുകാരില്‍ നിന്ന് ഈടാക്കും
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡിഎംആര്‍സി) നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മരന്തിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്നും ഈടാക്കും.
പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് നിര്‍മ്മാണ ജോലികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ഇ.ശ്രീധരന് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ വാഗ്ദാനം സ്വീകരിച്ചാണ് പുനര്‍നിര്‍മ്മാണം ഏല്‍പ്പിക്കുന്നത്.
അതേസമയം പാലത്തിന്റെ തകരാര്‍ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.