പാലിയേക്കര ടോൾ പ്ലാസ വലം വെയ്ക്കൽ സമരം ഇന്ന്

Thrissur

തൃശൂർ: തദ്ദേശീയ ടോള്‍ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന ടോൾ പ്ലാസ വലം വെയ്ക്കൽ സമരം ഞായറാഴ്ച രാവിലെ 11 മുതല്‍ ആരംഭിക്കും. നിയമാനുസൃതമായ ടോള്‍ പാസ് ഉപയോഗിച്ചായിരിക്കും ടോള്‍ വലംവെക്കല്‍ സമരം നടത്തുക. നാഷണല്‍ ഹൈവേ അതോറിട്ടിയുടെ വിജ്ഞാപനമില്ലാതെ ടോള്‍ പിരിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കുക, തദ്ദേശീയര്‍ക്ക് സഞ്ചരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക, നാഷണല്‍ ഹൈവേ അതോറിട്ടിയുടെ മാനദണ്ഡം അനുസരിച്ച് പണികള്‍ പൂര്‍ത്തിയാക്കുക, നിലവിലുണ്ടായിരുന്ന ബദല്‍ വഴികള്‍ തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടോള്‍ പ്ലാസയില്‍ വേറിട്ട സമരം സംഘടിപ്പിക്കുന്നത്. യാഥാസമയം ശാസ്ത്രീയമായ അറ്റകുറ്റ പണികള്‍ നടത്താത്തതുമൂലം നിരവധി അപകടങ്ങളാണ് ദേശിയപാതയില്‍ ഉടനീളം ഉണ്ടാകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും വരെ സമരങ്ങള്‍ തുടരാനാണ് തദ്ദേശീയ ടോള്‍ വിരുദ്ധ ജനകീയമുന്നണിയുടെ തീരുമാനം.

See also  ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം